ഫാ.മൈക്കിള്‍ പനച്ചിക്കല്‍ വി.സി. അന്തരിച്ചു

കോട്ടയം: തിരുനാമകീര്‍ത്തനം പാടാന്‍ പഠിപ്പിച്ച സ്വര്‍ഗ്ഗീയ ഗാനങ്ങളുടെ രചയിതാവായി, അനശ്വരവും അനര്‍ഗളവുമായി തൂലിക തൂലിക ചലിപ്പിച്ച് ജനഹൃദയങ്ങളില്‍ ഇടം നേടിയ ഫാ.മൈക്കിള്‍ പനച്ചിക്കല്‍ വി.സി. സ്വര്‍ഗ്ഗീയ സമ്മാനത്തിനായി യാത്രയായി.

സ്വര്‍ഗ്ഗീയ സംഗീതത്തിന്റെ തീരങ്ങളിലേക്ക് ആ വരികളും ഈണങ്ങളും യാത്രയായി."

വിന്‍സെന്‍ഷ്യന്‍ സഭയുടെ അനുഗൃഹീത വൈദികനും പ്രശസ്ത ധ്യാനപ്രസംഗകനും അതിലുപരി മലയാള ൈ്രകസ്തവ ഭക്തിഗാന രംഗത്ത് ഭാവസാന്ദ്രമായ ഒരുപിടി വരികളും ഈണങ്ങളും സമ്മാനിച്ച അനുഗ്രഹീത കലാകാരനുമായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വിസി. ദൈവ സന്നിധിയിലേക്ക് യാത്രയായി.

ഒരു ഗാനരചയിതാവ് എന്ന നിലയില്‍, വരികളുടെ ആത്മാവ് തൊട്ടറിഞ്ഞ അച്ചന്റെ വിയോഗം എന്നെ വ്യക്തിപരമായി ഏറെ സങ്കടപ്പെടുത്തുന്നു. കേവലം വാക്കുകള്‍ക്കപ്പുറം ദൈവസ്നേഹത്തിന്റെ ആഴവും പ്രത്യാശയും തന്റെ വരികളിലൂടെയും സംഗീതത്തിലൂടെയും വിശ്വാസികളുടെ ഹൃദയങ്ങളിലേക്ക് പകര്‍ന്നു നല്‍കാന്‍ അച്ചന് സാധിച്ചിരുന്നു. എത്രയോ പേരുടെ ആത്മീയ ജീവിതത്തിന് അച്ചന്റെ പ്രഭാഷണങ്ങളും ഗാനങ്ങളും വഴിവിളക്കായി മാറിയിട്ടുണ്ട്.

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍, നിത്യത തീര്‍ക്കുന്ന നിമിഷങ്ങളില്‍, ശ്യാമാംബരത്തിലെ സൗന്ദര്യമായി നീ, പിതാവേ അനന്ത നന്മയാകും തുടങ്ങി 700ല്‍ അധികം ഗാനങ്ങളുടെ രചയിതാവാണ്.

1974 ഡിസംബര്‍ 19ന് വൈദികനായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൗരോഹിത്യജീവിതത്തിലൂടെ ഇന്ത്യയിലും വിദേശത്തുമായി ആത്മീയ നവോത്ഥാന രംഗത്തു പ്രവര്‍ത്തിച്ചു. അന്തീനാട് പനച്ചിക്കല്‍ പരേതരായ ദേവസ്യ~ഏലി ദമ്പതികളുടെ മകനാണ്.

തന്റെ ഭൗതികമായ ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി, സ്വര്‍ഗ്ഗീയ ഗായകസംഘത്തോടൊപ്പം ചേരാന്‍ യാത്രയായ പ്രിയ പനച്ചിക്കല്‍ അച്ചന് ആദരാഞ്ജലികള്‍... അച്ചന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പ്രണാമം.

പ്രിയപ്പെട്ട വൈദിക ശ്രേഷ്ഠന് ഹൃദയ പ്രണാമം.
- dated 18 Jun 2026

Comments:

Keywords: India - Otta Nottathil - fr_michel_panachikkal_died_june_16_2026 India - Otta Nottathil - fr_michel_panachikkal_died_june_16_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

P_J_Joseph_and_Mani_C_Kappen_ranked_in_kabinett_UDF_Nov_20_2026
ഇന്‍ഡ്യ പിജെ ജോസഫും കാപ്പനും കാബിനറ്റ് റാങ്കിലേക്ക്
at_marth_mariam_church_blessing_and_besalica_declaration_Nov_21_2026
ഇന്‍ഡ്യ ചങ്ങനാശേരി പാറേല്‍ പള്ളി കൂദാശയും ബസിലിക്ക പ്രഖ്യാപനവും ഇന്ന്
fr_teji_puthuveettilkalam_parel_church_construction_leader_Nov_20_2026
ഇന്‍ഡ്യ പാറേല്‍ പള്ളിയുടെ മഹാനിര്‍മാണത്തിന് പിന്നില്‍ സമര്‍പ്പിത നേതൃത്വം ; ഒരു വൈദികന്റെ സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും കഥ
thai_jet_from_munich_forced_to_make_emergency_landing_new_Delhi_Nov_16_2026
ഇന്‍ഡ്യ മ്യൂണിക്കില്‍ നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട തായ് എയര്‍വേസ് വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ന്യൂഡെല്‍ഹിയില്‍ അടിയന്തരമായി ഇറക്കി ; യാത്രക്കാര്‍ മണിക്കൂറുകളോളം കുടുങ്ങി കിടന്നു ; ഭയപ്പാടോടെ പ്രവാസികള്‍!
vatican_appostolic_nuncio_to_India_archbishop_walderman_stanislaw_Nov_14_2026
ഇന്‍ഡ്യ വത്തിക്കാന്റെ പുതിയ ഇന്ത്യയിലെ അപ്പസ്തോലിക് നുന്‍സിയോ ആയി ആര്‍ച്ച് ബിഷപ്പ് വാല്‍ഡെമാര്‍ സ്ററാനിസ്ളാവ് സോമ്മെര്‍ട്ടാഗ് നിയമിതനായി
parel_st_marys_church_new_declared_as_basalica_oct_28_2026
ഇന്‍ഡ്യ പാറേല്‍ പള്ളിയെ ബസിലിക്കയായി പ്രഖ്യാപിച്ചു
jesus_youth_vatican_recognised_oct_24_2026
ഇന്‍ഡ്യ ജീസസ് യൂത്തിന് വത്തിക്കാന്‍റെ സ്ഥിരാംഗീകാരം